നെടുങ്കണ്ടം: പട്ടം കോളനിയിലെ മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരായ ഡി. പ്രകാശ്, ഡി. ഗോപിനാഥൻ നായർ എന്നിവരെ ഗ്രന്ഥശാല ദിനത്തിൽ നെടുങ്കണ്ടം പബ്ലിക് ലൈബ്രറി ആദരിച്ചു.
ജെൻസി കാലഘട്ടത്തിലെ വായനശാലകൾ എന്ന വിഷയത്തിൽ കല്ലാർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി. അജിത് ക്ലാസ് നയിച്ചു.
ലൈബ്രറി പ്രസിഡന്റ് ടോം ലൂക്കോസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
കോമ്പയാർ ജനമൈത്രി പ്രസിഡന്റ് കെ. പി. സണ്ണി, മുൻകാല ലൈബ്രറി പ്രവർത്തകരായ ടി.പി. ഗോപാലൻ, പ്രകാശ് വഞ്ചിപ്പുരയ്ക്കൽ, പി.വി. മധു, നെടുങ്കണ്ടം ഫെയ്സ് സെക്രട്ടറി കെ. സുലൈമാൻ, കെ.എം. ഷാജി, ഡോ. രാജമ്മ പ്രസാദ്, ജയപ്രസാദ്, കെ. ഹരി എന്നിവർ പ്രസംഗിച്ചു.